മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതം; കര്‍വാന്‍ ഇന്ന് തിയേറ്ററുകളില്‍; എല്ലാവരും കാണണമെന്ന് ദുല്‍ഖര്‍

തിരുവനന്തപുരം: തന്റെ ബോളിവുഡ് ചിത്രമായ കര്‍വാന്റെ റിലീസ് കോടതി തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ദുല്‍ഖര്‍ സല്‍മാന്‍.

കര്‍വാന്റെ റിലീസ് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ചിത്രം ഇന്ന് തന്നെ കേരളത്തിലെ മുഴുവന്‍ തിയേറ്ററിലെത്തുമെന്നും ദുല്‍ഖര്‍ പറഞ്ഞു. ചിത്രം എല്ലാവരും കാണണമെന്നും ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

ദുല്‍ഖര്‍ സല്‍മാനും ഇര്‍ഫാന്‍ ഖാനും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് കര്‍വാന്‍. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിഥില പാല്‍ക്കറാണ് നായിക.

മുംബൈയില്‍ കര്‍വാന്റെ പ്രിവ്യൂ ഷോ കണ്ട പ്രമുഖര്‍ മികച്ച അഭിപ്രായങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് പലരും ചിത്രത്തെ കുറിച്ചും കര്‍വാനിലെ ദുല്‍ഖറിന്റെ പ്രകടനത്തെ കുറിച്ചും മനസ്സ് തുറന്നിരിക്കുന്നത്. ദുല്‍ഖറിനെ വാനോളം പുകഴ്ത്തികൊണ്ടാണ് പലരും ട്വീറ്റ് ചെയ്തിരിക്കുന്നത്.

കര്‍വാനെക്കുറിച്ചുളള നിരൂപണങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയിലായിരുന്നു തുടക്കം മുതല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here