#KeralaLeads വീണ്ടും അഭിമാനനേട്ടം; ഊര്‍ജക്ഷമതയില്‍ കേരളം ഒന്നാമത്

തിരുവനന്തപുരം: ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും നീതി ആയോഗും തയ്യാറാക്കിയ പ്രഥമ സംസ്ഥാന ഊര്‍ജക്ഷമതാ സന്നദ്ധതാ പട്ടികയില്‍ കേരളം ഒന്നാമത്.

മികവിന്റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായാണ് സംസ്ഥാനങ്ങളെ തിരിച്ചിട്ടുള്ളത്. മുന്‍നിര പട്ടികയില്‍ കേരളത്തിനു 77 പോയിന്റ് ലഭിച്ചു.

ഓരോ സംസ്ഥാനത്തിന്റെയും നയങ്ങള്‍, നിയന്ത്രണങ്ങള്‍, സാമ്പത്തിക സംവിധാനങ്ങള്‍, ശേഷി, ഊര്‍ജക്ഷമത തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

ഊര്‍ജ സുരക്ഷക്കും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ രാജ്യം കൈക്കൊള്ളുന്ന നടപടികള്‍ വിലയിരുത്താന്‍ ലക്ഷ്യമിട്ടു തയാറാക്കിയ പട്ടികയില്‍ കേരളം ഒന്നാമതെത്തിയത് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന മികച്ച മാതൃകകള്‍ക്കുള്ള അംഗീകാരമാണ്.

ഊര്‍ജ മിഷന്‍ നടപ്പിലായി കഴിയുമ്പോള്‍ കൂടുതല്‍ മികച്ച ഊര്‍ജക്ഷമത കൈവരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here