ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.2 അടി പിന്നിട്ടു; 2398 അടിയിലെത്തിയാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കും

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.2 അടി പിന്നിട്ടു.

വൃഷ്ടി പ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍, കുറഞ്ഞ അളവില്‍ മാത്രമാണ് ഇപ്പോള്‍ ജലനിരപ്പ് ഉയരുന്നത്. 2398 അടിയിലെത്തിയാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കും.

മഴ കുറഞ്ഞതിനാല്‍ ഈ അളവിലേക്ക് ജലനിരപ്പെത്താന്‍ ഏതാനും നാളുകള്‍ വേണ്ടി വരും. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here