ഓണത്തിന് 3500 സഹകരണ ചന്തകള്‍; വിലക്കയറ്റം ഒഴിവാക്കാന്‍ ശക്തമായ ഇടപെടലുമായി സംസ്ഥാനസര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് ഇത്തവണ 3500 സഹകരണ ചന്തകള്‍. വില വര്‍ദ്ധനവ് പിടിച്ച് നിര്‍ത്തുന്നതിന് വേണ്ടിയുള്ള വിപണിയിടപെടലിന്റെ ഭാഗമായാണ് കൂടുതല്‍ ഓണച്ചന്തകള്‍ ആരംഭിക്കുന്നത്.

ഓണക്കാലത്ത് ഉണ്ടാകുന്ന വിലക്കയറ്റം ഒഴിവാക്കുന്നതിന് വേണ്ടി വിപണിയില്‍ ശക്തമായി ഇടപെടാനാണ് സഹകരണ വകുപ്പിന്റെ തീരുമാനം. കണ്‍സ്യൂമര്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 3500 സഹകരണ ഓണച്ചന്തകളാണ് ആരംഭിക്കുക.

ഈ മാസം 14ന് ആരംഭിക്കുന്ന ഓണചന്തകള്‍ 24 വരെയുള്ള 10 ദിവസം കേരളത്തിന്റെ നഗര ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കും. പൊതുവിപണിയില്‍ നിലവിലുള്ള വിലയേക്കാള്‍ ഏറ്റവും കുറഞ്ഞത്, 750 രൂപ മുതല്‍ 900 രൂപ വരെ വിലക്കുറവില്‍ തെരഞ്ഞെടുക്കപ്പെട്ട 41 ഇനം സാധനങ്ങള്‍ ഓണച്ചന്തകളില്‍ ലഭ്യമാകും.

വിലക്കുറവില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡ് വാങ്ങുന്ന എല്ലാ സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു.

ഈ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനയും നടത്തും. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സബ്‌സിഡി നിരക്കിലുള്ള13 ഇനങ്ങളും കണ്‍സ്യൂമര്‍ഫെഡിന്റെ ഓണചന്തകളില്‍ ലഭ്യമാകും.

സബ്‌സിഡി ഇനങ്ങള്‍ കൂടാതെ, ഓണം, ബക്രീദ് ഉത്സവക്കാലത്ത് ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള 13 ഇനങ്ങള്‍ കൂടി മാര്‍ക്കറ്റ് വിലയേക്കാള്‍ ഗണ്യമായ കുറവില്‍ നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓണവിപണിയുടെ പ്രവര്‍ത്തനം ലഭ്യമാകുന്ന തരത്തിലാണ് സംഘങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News