
ദില്ലി: ഭാര്യയുടെ അശ്ലീലവീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നെന്ന് ആരോപിച്ച് പ്രവാസി യുവാവ് ഭാര്യയെയും കുഞ്ഞുങ്ങളെയും തീകൊളുത്തി കൊന്ന ശേഷം ജീവനൊടുക്കി.
പഞ്ചാബിലെ അലാംഗിര്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം.
ജോര്‍ദാനില്‍ സ്വകാര്യകമ്പനിയിലെ ജീവനക്കാരാനായ കുല്‍വീന്ദര്‍ സിംഗ് ആണ് ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്നത്. ഭാര്യ മന്‍ദീപ് കൗറിന് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
കുല്‍വീന്ദറും ഇളയമകന്‍ അഭി(5)യും സംഭവസ്ഥലത്ത് വച്ചും മൂത്തകുട്ടി സോണാല്‍(8) കപുര്‍ത്തല സിവില്‍ ആശുപത്രിയിലുമാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ മന്‍ദീപ് പൊലീസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് മരണത്തിന് കീഴടങ്ങിയത്.
ഈ മൊഴിയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഗ്രാമത്തിലെ സണ്ണി, ബല്‍ക്കര്‍ എന്നിവര്‍ തന്റെ അശ്ലീലവീഡിയോ ചിത്രീകരിച്ചെന്നും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതി മൊഴി നല്‍കിയത്.
ഈ സംഭവം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തങ്ങളുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നും മന്‍ദീപിന്റെ മൊഴിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സണ്ണിയെയും ബല്‍ക്കറെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു നാലു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here