നിപ മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ വന്‍ പകര്‍ച്ചവ്യാധിയായി നിരവധി പേരെ കൊന്നൊടുക്കിയേനെ; മലേഷ്യക്ക് പോലും സാധിക്കാത്തതാണ് കേരളത്തില്‍ നടന്നത്; നിപയെ തോല്‍പിച്ച കേരളത്തെ പുകഴ്ത്തി ലോകപ്രശസ്ത സാമ്പത്തിക വിദഗ്ദന്‍

തിരുവനന്തപുരം: നിപയെന്ന മഹാരോഗത്തെ ഒന്നിച്ച് വിജയകരമായി നേരിട്ട കേരളത്തെ അഭിനന്ദിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ വിനോദ് തോമസ്.

നിപയെന്ന മഹാരോഗത്തെ പ്രതിരോധിച്ച് തോല്‍പ്പിക്കാനായത് കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ മേഖലയുടെ ശക്തി ബോധ്യമാക്കുന്നുവെന്ന് വിനോദ് തോമസ് പറഞ്ഞു.

സാമൂഹിക ക്ഷേമ മേഖലയിലെ കേരളത്തിന്റെ നിക്ഷേപം രാജ്യത്തിന് തന്നെ മാതൃകയാണ്. നിപ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ആയിരുന്നെങ്കില്‍ വന്‍പകര്‍ച്ച വ്യാധിയായി നിരവധി ജനങ്ങളെ കൊന്നോടുക്കിയേനെ. മലേഷ്യക്ക് പോലും ആകാത്തതാണ് കേരളം ചെയ്തത്-വിനോദ് തോമസ് പറയുന്നു.

കേരളാ മോഡല്‍ വികസനത്തെ കൂടി ഇദ്ദേഹം പ്രകീര്‍ത്തിക്കുന്നു. വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്ക്കുമായി കേരളം നടത്തുന്ന മൂലധന നിക്ഷേപത്തെ സാമ്പത്തിക വിദഗ്ധര്‍ മാതൃകയാക്കണമെന്നും വിനോദ് തോമസ് പറഞ്ഞു.

മലേഷ്യ പോലും പതറിയ ഇടത്താണ് കേരളം അതിന്റെ നേട്ടം കൊയ്തത്. ഒരു നിപ കേസു പോലും കണ്ടിട്ടില്ലാത്ത കേരളത്തിലെ ഡോക്ടറിന് നിപയെ തിരിച്ചറിയാനായി. സമകാലിക വിവരങ്ങള്‍ പോലും പഠനവിഷയമാക്കിയ ഡോക്ടടറുടെ മികവിനെ ഇതുവഴി അദ്ദേഹം ചൂണ്ടികാട്ടുന്നു.

സ്‌കില്‍ ഡവലപ്‌മെന്റ് മേഖലയില്‍ വിദ്യാഭ്യാസമികവ് അനിവാര്യമാണ്. സാമൂഹ്യനീതി കൂടി കേരളത്തിന്റെ പുരോഗതിക്ക് കാരണമാണ്.

വംശീയ വര്‍ഗീയ സാമുദായിക ഭിന്നതകള്‍ ഇല്ലാത്തതാണ് സിംഗപ്പൂരിന്റെ വികസനത്തിന് കാരണം. ഇതുപോലെ മതേതരമായ അന്തരീക്ഷം കേരളത്തെ പരിപോഷിപ്പിക്കുന്നെന്നും വിനോദ് തോമസ് പറയുന്നു.

വേള്‍ഡ് ബാങ്ക്, എഡിബി, എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണ് വിനോദ് തോമസ്. സിംങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ വിസിറ്റിംഗ് പ്രൊഫസര്‍ ആണ് ഇപ്പോള്‍ ഇദ്ദേഹം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here