ഇളയ ദളപതിയുടെ ആരാധകര്‍ വരുന്നു; മൂണ്‍ട്ര് രസികര്‍കള്‍ 10 ന് എത്തും 

കേരളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് വിജയ്. മൂന്ന് വിജയ് ആരാധകരുടെ കഥ പറയുന്ന ചിത്രം മൂൺട്ര് രസികർകൾ റിലീസിനൊരുഹങ്ങി. പ്ലസ് ടു, ബോബി എന്നി ചിത്രങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച ഷെബി ചൗഘട്ടാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

അൽ താരീസിന്‍റെ ബാനറിൽ ആന്‍റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോഷൻ ബഷീർ, പ്രമുഖ നിർമാതാവ് ആൽവിൻ ആന്‍റണിയുടെ മകൻ ആൽവിൻ ജോൺ, പ്രേയാംസ്‌ കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇവരെ കൂടാതെ  ശ്രീനിവാസൻ, സ്വാതി, മീര, തലൈവാസൽ വിജയ്, നിഴൽകൾ രവി, റിയാസ്ഖാൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യംചെയ്യുന്നു.

പൊള്ളാച്ചിക്കടുത്തുള്ള ഗ്രാമത്തിൽ നിന്ന്‌ വിജയ്‌യെ നേരിട്ടു കാണാൻ ചെന്നൈയിലെത്തുന്ന മണി എന്ന വിജയ് ആരാധകന്‍റെയും അവൻ നഗരത്തിൽ കണ്ടുമുട്ടുന്ന രണ്ട് വിജയ് ഫാൻസിന്‍റെയും കഥയാണ് മൂൺട്ര് രസികർകൾ.

ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തിരിക്കുന്നത് ദളപതി വിജയ്‌യുടെ ചെന്നൈയിലെ വീട്ടിലാണ്. ഓഗസ്റ്റ് പത്താം തിയതി ചിത്രം റിലീസിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News