ക്രെെം നോവല്‍ എ‍ഴുതാനായി ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തി; തെളിവുകള്‍ നശിപ്പിച്ചു; ഒടുവില്‍ പ്രതികളിലേക്ക് എത്തിച്ചത് ഒരു  സിഗരറ്റ് കുറ്റി 

23 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ക്രൂര കൊലപാതകം ഒടുവില്‍ തെളിഞ്ഞു. പ്രശസ്ത ചെെനിസ് എ‍ഴുത്തുകാരന്‍ ലിയു യോങ്ബിയാവൊയ്ക്കും കൂട്ടാളി വാങ് മൂമിങിനും വധശിക്ഷ വിധിച്ച് ചെെനീസ് കോടതി.

1995 നവംബർ 29 നാണ് ഒരു കുടുംബത്തിലെ മൂന്നു പേരും അതേ വീട്ടില്‍ വാടകക്ക് താമസിപ്പിച്ചിരുന്ന മറ്റൊരാളെയും തലക്കടിയേറ്റ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

വീടികത്ത് കയറിക്കൂടിയ ശേഷം ശേഷം , പ്രതികള്‍ ചുറ്റികയും വടിയും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.22 വര്‍ഷം പ‍ഴക്കമുള്ള കേസ് പക്ഷേ തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ പ്രതികളിലേക്ക് എത്താന്‍   ക‍ഴിഞ്ഞിരുന്നില്ല. ഒടുവില്‍ കൊല നടന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ സിഗരറ്റ് കുറ്റിയില്‍ നിന്നും ഡി എന്‍ എ വേര്‍ തിരിച്ചെടുത്താണ് പ്രതിയിലേക്ക് എത്തിയത്.

22 വർഷത്തിനിടെ ചൈനയിലെ 15 പ്രവിശ്യകളിലായി ഏതാണ്ട് 60000 ത്തിലേറെ പേരെ ഡിഎൻഎ പരിശോധന നടത്തിയിരുന്നു. ലിയു എന്ന കുടുംബ പേരുളള ഒരാളിൽ നിന്ന് ഡിഎൻഎയുടെ സാമ്യത കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അന്വേഷണം ലക്ഷ്യത്തിലെത്തിയത്.

ഡിഎന്‍എയ്ക്ക് ലിയു യോങ്ബിയാവൊയുടേ ഡി എന്‍ എയുമായി സാമ്യം കണ്ടെത്തുകയായിരുന്നു.

ഒരു വര്‍ഷത്തോളം നീണ്ടു നിന്ന വാദത്തിനൊടുവിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.  ചെന്നെയില്‍ ഏറെ പ്രസിദ്ധമായ പല ക്രെെം സ്റ്റോറികളുടെയും രചന ലിയു യോങ്ബിയാവൊയുടേതായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News