‘വാപ്പച്ചി രണ്ടാം വിവാഹത്തിന് പെണ്ണു കാണാന്‍ കൂടെ കൂട്ടിയത് എന്നെയും അനിയനെയും’; ആര്‍ക്കുമറിയാത്ത മറ്റൊരു കഥ കൂടി വെളിപ്പെടുത്തി ഹനാന്‍ ജെബി ജംഗ്ഷനില്‍

ഒരു മനുഷ്യന്‍ തന്റെ ജീവിതകാലയളവില്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും 20 വയസിനുള്ളില്‍ തന്നെ അനുഭവിച്ച് തീര്‍ത്ത ഹനാന്റെ ജീവിതകഥ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലൂടെയാണ് മലയാളികള്‍ അറിഞ്ഞത്.

ഒരു മകള്‍ എപ്പോഴും അച്ഛന്റെയും അമ്മയുടെയും സംരക്ഷണമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ചെറുപ്പം മുതല്‍ തന്നെ ഒറ്റയ്ക്ക് പൊരുതിയാണ് ഹനാന്‍ ജീവിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചുപോയ വാപ്പച്ചിയെ ഒന്നു കാണണമെന്നതാണ് തന്റെ ഏറ്റവും ആഗ്രഹമെന്നും ഹനാന്‍ ജെബി ജംഗ്ഷനിലൂടെയാണ് പറഞ്ഞത്.

ഇപ്പോഴിതാ, വാപ്പച്ചിക്കൊപ്പമുള്ള മറ്റൊരു അനുഭവവും ഹനാന്‍ ജോണ്‍ ബ്രിട്ടാസുമായി പങ്കുവയ്ക്കുന്നു.

തന്റെ മാതാവുമായി പിരിഞ്ഞ ശേഷം വാപ്പച്ചി രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും അന്ന് പെണ്ണു കാണാന്‍ തന്നെയും അനിയനെയും കൂട്ടിയാണ് അദ്ദേഹം പോയതെന്നും ഹനാന്‍ പറഞ്ഞു.

തന്റെ കോളേജിലെ ഒരു പെണ്‍കുട്ടിയുടെ ബന്ധുവിനെയാണ് ആലോചിച്ചിരുന്നത്. എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ വാപ്പച്ചി അവരോട് കയര്‍ത്തുസംസാരിച്ചതോടെ ആ വിവാഹം മുടങ്ങുകയായിരുന്നെന്നും ഹനാന്‍ വെളിപ്പെടുത്തി.

വാപ്പച്ചി രണ്ടാമതൊരു വിവാഹം കഴിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. അദ്ദേഹത്തിന് 41 വയസ് മാത്രമേ ആയിട്ടുള്ളു. അദ്ദേഹവും ഒരു മനുഷ്യനല്ലേയെന്നും ഹനാന്‍ ചോദിക്കുന്നു.

ഉമ്മച്ചിയുമായി പെരുത്തപ്പെടാന്‍ വാപ്പച്ചിക്ക് സാധിക്കില്ലെന്ന് ബോധ്യമുണ്ടെന്നും ഹനാന്‍ പറഞ്ഞു.

ഹനാന്‍ അതിഥിയായി എത്തുന്ന ജെബി ജംഗ്ഷന്‍ മൂന്നാം ഭാഗം ഇന്ന് രാത്രി 8.30ന് കൈരളി ടിവിയിലും രാത്രി 10 മണിക്ക് പീപ്പിള്‍ ടിവിയിലും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News