യുവതി തൂങ്ങിമരിച്ചു; മരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി രസിച്ച് ഭര്‍ത്താവും വീട്ടുകാരും

യുവതി തൂങ്ങി മരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി രസിച്ച് ഭര്‍ത്താവും വീട്ടുകാരും. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ നോക്കിനില്‍ക്കെ യുവതി ആത്മഹത്യക്കൊരുങ്ങി.

കണ്‍മുന്നില്‍ അവള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടിട്ടും ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവളെ പിന്തിരിപ്പിച്ചില്ല. ആത്മഹത്യാ ശ്രമം തടയാതെ സംഭവത്തിന്റെ വിഡിയോ എടുത്ത് രസിക്കുകയായിരുന്നു ഭര്‍ത്താവടക്കം ചെയ്തത്. ക്രൂരത അവിടംകൊണ്ടും തീര്‍ന്നില്ല.

ആ മരണ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകകൂടി ചെയ്തു. . അടിച്ചിട്ട മുറിയുടെ ജനാലയിലൂടെയാണ് ആത്മഹത്യയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

യുവതി തൂങ്ങിമരിക്കാനായി ഫാനില്‍ കുരുക്കിടുന്നത് കണ്ട് ചിലര്‍ അരുതെന്ന് പറയുന്നുണ്ട്. എന്നാല്‍ ഒരു പുരുഷന്‍ ‘അവള്‍ പോയി മരിക്കട്ടെ, ആരും തടയേണ്ട…’ എന്നു പറയുന്നതും കേള്‍ക്കാം.

12 മിനിട്ടും 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ചിത്രീകരിച്ചിരിക്കുന്നത് . ഭര്‍തൃവീട്ടുകാരില്‍ നിന്ന് യുവതിക്ക് മാനസികവും ശാരീരകവുമായി ക്രൂരപീഡനം ഏറ്റിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ഇരുപത്തിയാറുകാരിയായ ഗീതയാണ് യാണ് തൂങ്ങിമരിച്ചത് . ഭര്‍ത്താവ് രാജ് കപൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News