മീന്‍കച്ചവടം അത്ര മോശം കാര്യമല്ലെന്ന് മണികണ്ഠന്‍; മീന്‍കാരിയാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രമെന്ന് ഹനാന്‍

സൈബര്‍ ലോകത്ത് നിന്ന് ആക്രമണം നേരിട്ട ഹനാനെ, സിനിമാ മേഖലയില്‍ നിന്ന് ആദ്യം പിന്തുണച്ചു വന്നവരില്‍ ഒരാളാണ് നടന്‍ മണികണ്ഠന്‍.

ഹനാനെക്കുറിച്ചും അവളെ ആക്രമിക്കുന്നവരോടും മണികണ്ഠന്‍ ജെബി ജംഗ്ഷനില്‍ പറയുന്നത് ഇങ്ങനെ:

”ഹനാന്റെ മീന്‍വില്‍പ്പന അഭിനയമാണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവരോട് പറയാനുള്ളത്.

ചമ്പക്കര മത്സ്യമാര്‍ക്കറ്റില്‍ എത്തി മൂന്നാം ദിവസമാണ് ഹനാന്‍ ശ്രദ്ധേയയായതും സിനിമയില്‍ പ്രവേശിച്ചതും. അത്രയ്ക്കും ഐശ്വര്യമുള്ള മാര്‍ക്കറ്റ് ആണത്.

ഇനിയും അവിടെ നിന്നും നടീനടന്‍മാര്‍ വരും. ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണ് അവര്‍ മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ആരും മീന്‍ക്കാരെ ചെറുതായിട്ട് കാണേണ്ട.”

മണികണ്ഠന്റെ വാക്കുകളോട് ഹനാന്‍ നല്‍കിയ മറുപടി ഇങ്ങനെ:

”അതേ ഞാന്‍ മീന്‍കാരിയാണ്. ഇങ്ങനെ പറയുന്നതില്‍ എനിക്ക് അഭിമാനമാണ്.
എന്തെങ്കിലും ഒരു സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടാല്‍, വേലക്കാരിയായിട്ട് പോകേണ്ടി വന്നാലും ഞാന്‍ പോകും.”

ഹനാന്‍ അതിഥിയായി എത്തുന്ന ജെബി ജംഗ്ഷന്‍ മൂന്നാം ഭാഗം ഇന്ന് രാത്രി 8.30ന് കൈരളി ടിവിയിലും രാത്രി 10 മണിക്ക് പീപ്പിള്‍ ടിവിയിലും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News