ഇടുക്കി കളക്ടറേറ്റിന് സമീപം സ്ത്രീയുടെ ആത്മഹത്യാ ഭീഷണി

ഇടുക്കി കളക്ടറേറ്റിന് സമീപം സ്ത്രീയുടെ ആത്മഹത്യാ ഭീഷണി. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എസ്പി ഓഫിസിന് മുൻപിലാണ് സ്ത്രീ ആത്മഹത്യാഭീഷണി മുഴക്കിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഇടുക്കി സ്വദേശിനിയായ സാലി അരുവിക്കൽ ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത് .

എസ്പി ഓഫീസിനു മുന്നിൽ എത്തിയ ഇവർ തലയിലേക്ക് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിക്കുകയായിരുന്നു. പോലീസ് തനിക്കെതിരെ നിരന്തരമായി കള്ളക്കേസ് എടുക്കുന്നു എന്ന് ആരോപിച്ചായിരുന്നു ആത്മഹത്യ ഭീഷണി.

സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സ്ത്രീക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News