ജാമ്യത്തിലിറങ്ങി രണ്ടാം തവണയും മുങ്ങി; ലോറി മോഷ്ടാവ് അറസ്റ്റില്‍

മലപ്പുറം: മേലാറ്റൂരില്‍ ലോറി മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിലായി. മേലാറ്റൂര്‍ സന്തോഷ് ഡക്കറേഷന്‍ ഗ്രൂപ്പിന്റെ ലോറി മോഷ്ടിച്ച കേസിലാണ് പാലക്കാട് തേങ്കുറുശ്ശി പൊക്കത്ത് കണ്ണന്‍ അറസ്റ്റിലായത്.

രണ്ടാംതവണയാണ് കണ്ണന്‍ ഇതേ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത്. മോഷ്ടിച്ച ലോറി കോയമ്പത്തൂരിലെ പൊളി മാര്‍ക്കറ്റില്‍ വില്‍ക്കുകയായിരുന്നു.

പ്രതിയെ പെരിന്തല്‍മണ്ണ കോടതി 15 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. മേലാറ്റൂര്‍ എസ് ഐ പി കെ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News