കീ‍ഴാറ്റൂര്‍ ബൈപ്പാസ്; ബിജെപിയുടേത് രാഷ്ട്രീയക്കളി: കോടിയേരി ബാലകൃഷ്ണന്‍

കീ‍ഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ ബിജെപി കളിക്കുന്നത് രാഷ്ട്രീയമാണെന്ന് സിപിഎെഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തിരഞ്ഞെടുപ്പടുത്തപ്പോള്‍ ബിജെപി കിളികളെ പിടിക്കാനുള്ള ശ്രമത്തിലാണ്. ബൈപ്പാസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനവുമായാണ് ചര്‍ച്ച ചെയ്യേണ്ടത്.

അല്ലാതെ സമര സമിതിക്കാരെ വിളിച്ച് ചര്‍ച്ച നടത്തുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയാണ്.

കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എരു സര്‍ക്കാരാണ് ഭരണം നടത്തുന്നത് അല്ലാതെ രാഷ്ട്രപതി ഭരണമല്ലെന്നും കോടിയേരി പ്രതികരിച്ചു.

കീ‍ഴാറ്റൂര്‍ പാതയുടെ അലൈന്‍മെന്‍റ് തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാരാണ്. പാതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ‍വിഷയങ്ങളുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായാണ് ചര്‍ച്ച ചെയ്യേണ്ടത്.

സംസ്ഥാനത്തെ അറിയിക്കാതെ സംസ്ഥാനത്തിന്‍റെ പ്രതിനിധികളാരുമില്ലാതെ ഈ വിഷയം സമരക്കാരുമായി ചര്‍ച്ച ചെയ്തത് തിരഞ്ഞെടുപ്പിലെ വോട്ട് മുന്നില്‍കണ്ടാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here