കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ കൊന്നുതരൂ; ഞാന്‍ ജീവിതകാലം മു‍ഴുവന്‍ നിന്‍റെ വെപ്പാട്ടി; യുവതിയുടെ വാക്കുകള്‍ അതേപടി അനുസരിച്ചു; യുവാവ് കൊലക്കേസില്‍ പ്രതി

ശില്‍പ്പ ഗോപാല്‍ എന്ന ഗുജറാത്തുകാരിയാണ് കഥയിലെ നായിക .രണ്ട് വര്‍ഷത്തോളമായി ശില്‍പ ഗോഹില്‍ എന്നയാളുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം തുടരുന്നതിന് വേണ്ടി ഭര്‍ത്താവ് ദിലീപിനെ കൊല്ലുവാനായിരുന്നു യുവതി പദ്ധതിയിട്ടത്.

ആദ്യം പറഞ്ഞത് ഗോഹിലിനോട് തന്നെയാണ്. കാമുകന്‍ ഇത് നിരസിച്ചതോെട യുവതി അടുത്ത പ്ലാന്‍ തയ്യാറാക്കി. ഭര്‍ത്താവിനെ കൊല്ലാനായി ബന്ധുവിന്‍റെ സഹായം തേടാന്‍ തീരുമാനിച്ചു. കൊലപാതകത്തിന് കൂട്ടുനില്‍ക്കുന്നതിന് ജീവിതകാലം മുഴുവനും താന്‍ വെപ്പാട്ടിയായി ജീവിക്കാമെന്നതായിരുന്നു ശില്‍പ്പ ബന്ധുവായ ഹരീഷിന് നല്‍കിയ വാഗ്ദാനം.

ഈ പ്രലോഭനത്തില്‍ വീണ ഹരീഷ് കൊലപാതകത്തിന് കൂട്ടു നില്‍ക്കുകയായിരുന്നു. . ഇയാള്‍ക്കും രണ്ട് കുട്ടികളുണ്ട്.  ഹരീഷ് പ്രദേശത്ത് തന്നെയുള്ള ഒരു തുണിക്കടയില്‍ ജോലിചെയ്യുകയാണ്. ദിലീപിനെ വകവരുത്താനുള്ള ആദ്യശ്രമം പരാജയപ്പെട്ടു.

എന്നാല്‍ ജൂലൈ 31ന് ദിലീപിനെ ഒരിക്കല്‍ കൂടി വിളിച്ചു വരുത്തുകയും കഴുത്തില്‍ മൂന്ന് തവണ കുത്തുകയുമായിരുന്നു. ഇതിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി കുത്തുവാന്‍ ഉപയോഗിച്ച കത്തി നര്‍മ്മദാ കനാലില്‍ ഉപേക്ഷിക്കുകയും ചെയ്തു.ദിലീപിന്റെ മൃതദേഹം വിജനമായ പ്രദേശത്ത് ഒളിപ്പിക്കുകയു ചെയ്തു.

പ്രദേശത്തെ സിസിടിവി ഫൂട്ടേജുകളുടേയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ കുറ്റം സമ്മതിച്ചതായും ശില്‍പ്പയുടെ നിര്‍ദ്ദേശത്തോടെയാണ് കൃത്യം ചെയ്തതെന്ന് സമ്മതിക്കുകയും ചെയ്തു.

ഇതോടെ ശില്‍പയും അറസ്റ്റിലായി. പാവം കാമുകന്‍ രക്ഷപ്പെട്ടു. 40 കാരിയായ ശില്‍പയ്ക്ക് ദിലീപില്‍ 17ഉം 14ഉം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News