കക്ഷി ചേരാനുള്ള ഹര്‍ജിയെ എതിര്‍ത്ത് നടി; കേസ് നടത്താന്‍ പുറത്തുനിന്നുള്ള സഹായം ആവശ്യമില്ല

നടി അക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള എഎംഎംഎ യിലെ അംഗങ്ങളായ നടിമാരുടെ ഹര്‍ജിയെ എതിര്‍ത്ത് അക്രമിക്കപ്പെട്ട നടി.

കോടതിയിലാണ് നടി കക്ഷി ചേരാനുള്ള ഹര്‍ജിയെ എതിര്‍ത്തത്. കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് എഎംഎംഎ അംഗങ്ങളായ ഹണി റോസ്, രചനാ നാരായണന്‍ കുട്ടി എന്നിവരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നും കേസ് കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്നുമാണ് ഹണി റോസ് ആവശ്യപ്പെട്ടത്. എഎംഎംഎ ഭാരവാഹികള്‍ എന്ന നിലയിലാണ് നടിമാര്‍ കക്ഷി ചേരാനുള്ള ഹര്‍ജി നല്‍കിയത്.

കേസില്‍ തനിക്ക് പുറത്തു നിന്നുള്ള സഹായം ആവശ്യമില്ലെന്നും ഹര്‍ജിയെ എതിര്‍ത്ത് നടി പറഞ്ഞു. തന്നോട് ആലോചിച്ചാണ് സര്‍ക്കാര്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ വച്ചതെന്നും നടി കോടതിയില്‍ പറഞ്ഞു.

പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത് നടിയോട് ആലോചിച്ചാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നടി ഇപ്പോള്‍ സര്‍ക്കാര്‍ സംഘടനയുടെ ഭാഗമല്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here