
ഗംഗമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലെ താരം. പ്രത്യേകതയെന്തെന്നല്ലേ എസ്. ജാനകിയുടെ അതേ ശബ്ദസൗകുമാര്യം. അതേ ശൈലി. ജാനകിയമ്മ പാടി ഹിറ്റായ സത്യം ശിവം സുന്ദരം ആലപിച്ചാണ് ഗംഗമ്മ തരംഗമായി മാറിയത്.
കര്‍ണാടകയിലെ കോപ്പലില്‍ ജനിച്ച ഗംഗമ്മയ്ക്ക് സംഗീതം തന്നെയാണ് ജീവന്‍. എന്നാല്‍ ജീവിത പ്രാരാബ്ദങ്ങള്‍ മൂലം ഗംഗമ്മയുടെസംഗീത സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായില്ല. നാട്ടില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍ ആലപിച്ച സത്യം ശിവം സുന്ദരം ഗാനമാണ് ഇപ്പോള്‍ ഗംഗമ്മയെ പ്രശസ്തയാക്കിയത്.
വീഡിയോ ഹിറ്റായത്തോടെ നിരവധി അവസരങ്ങളാണ് ഗംഗമ്മയെ തേടിയെത്തുന്നത്. ഗംഗമ്മയുടെ കഴിവുകളെ ആദരിച്ച് ഗംഗമ്മയ്ക്ക് രണ്ട് പുരസ്‌കാരാരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
സംഗീതം പഠിച്ചിട്ടില്ലാത്ത ഗംഗമ്മ ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ ആലപിച്ച ഗാനം കേട്ട ജാനകി നിങ്ങളാണ് യഥാര്‍ത്ഥ ജാനകിയെന്ന് പ്രശംസിച്ചിരുന്നു.
സിനിമകളില്‍ പാടാന്‍ അവസരം ലഭിച്ചതോടെ ശാസ്ത്രീയ സംഗീതം പഠിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഗംഗമ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here