രാജ്യം അസഹിഷ്ണുതയ്ക്കെതിരായ പോരാട്ടം ആവശ്യപ്പെടുന്നു; കമല്‍ഹാസന്‍

രാജ്യം അസഹിഷ്ണുതയ്ക്കെതിരായ പോരാട്ടം ആവശ്യപ്പെടുന്നെന്ന് കമലഹാസൻ.

രണ്ടായിരത്തി പത്തൊൻപതിലെ പൊതു തെരഞ്ഞെടുപ്പിൽ ആശയപരമായി യോജിക്കാൻ കഴിയുന്നവരുമായി കക്ഷി ചേരുമെന്നും കമൽ ഹാസൻ കൊച്ചിയിൽ പറഞ്ഞു.

ഈ മാസം പത്തിന് തിയ്യേറ്ററുകളിലെത്തുന്ന വിശ്വരൂപം രണ്ടിന്‍റെ പ്രചരണാർത്ഥമാണ് കമൽ ഹാസൻ കൊച്ചിയിലെത്തിയത്‌. കൊച്ചി ബോൾഗാട്ടി കണ്‍വെൻഷൻ ചടങ്ങിലാണു അദ്ദേഹം രണ്ടായിരത്തി പത്തൊൻപതിലെ പൊതു തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപട്‌ വ്യക്തമാക്കിയത്‌.

രാജ്യത്ത്‌ അസഹിഷ്ണുത വർദ്ധിക്കുന്നുവെന്നും രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായെന്നും കമൽ ഹാസൻ പറഞ്ഞു. കമൽ ഹാസൻ നായകനായ വിശ്വരൂപത്തിന്‍റെ ആദ്യ ഭാഗം 2013ലാണ് പുറത്തിറങ്ങിയത്‌.

അഞ്ച്‌ വർഷങ്ങൾക്ക്‌ ശേഷമാണ് തീവ്രവാദം പ്രമേയമായ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രദർശനത്തിനെത്തുന്നത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here