ക്ഷേമ പെന്‍ഷന്‍ ഒാണം ഗഡു ആഗസ്ത് പത്തുമുതല്‍ വിതരണം ചെയ്യും; തോമസ് എെസക്

സംസ്ഥാനത്ത് ക്ഷേമപെൻഷനുകളുടെ ഓണം ഗഡു ഇൗ മാസം 10 ന് വിതരണം ചെയ്തു തുടങ്ങും. വീട്ടിൽ പെൻഷൻ എത്തിക്കുന്നവർക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളോടുകൂടി പണം ലഭ്യമാക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.

20 ലക്ഷത്തോളം പേർക്കാണ് ഇത്തരത്തിൽ പെൻഷനെത്തിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള പെൻഷൻ ഇൗ മാസം16ന് നൽകാനുമാണ് തീരുമാനം.

ഒാണക്കാലത്ത് ക്ഷേമപെൻഷനുകൾ എല്ലാവർക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്‍റെ പ്രവർത്തനം. ഓണം ഗഡു ഇൗ മാസം10 ന് വിതരണം ചെയ്തു തുടങ്ങും.

വീട്ടിൽ പെൻഷൻ എത്തിക്കേണ്ടവർക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളോടുകൂടി എത്തിക്കാനാണ് ധനവകുപ്പിന്‍റെ തീരുമാനം. 20 ലക്ഷത്തിൽപ്പരം ആളുകൾക്കാണ് പെൻഷൻ നിലവിൽ വീട്ടിലെത്തിക്കുന്നത്.

ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള പെൻഷൻ വിതരണം ഇൗ മാസം16 നാകും നൽകുക. വെൽഫയർ ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനുളള നടപടികളും സർക്കാർ പൂർത്തിയായിട്ടുണ്ട്.

ബോർഡുകളുടെ അക്കൗണ്ടുകളിൽ ലഭ്യമായ പണത്തിനു പുറമേ ഓണത്തിന് പെൻഷൻ നൽകുന്നതിനു വേണ്ടിവരുന്ന തുക സർക്കാരാകും ലഭ്യമാക്കുക.

188 കോടി രൂപയാണ് ഇതിനായി വേണ്ടിവരിക. ജൂലൈ വരെയുള്ള കർഷക പെൻഷൻ ഇതിനകം നൽകിക്കഴിഞ്ഞു. നിലവിൽ ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 42,47,829 പേരാണ്.

ഇതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ പുതിയതായി രേഖപ്പെടുത്തിയ 1,27,684 അപേക്ഷകരും ഉൾപ്പെടും. ഇനിയും 2 ലക്ഷത്തോളം അപേക്ഷകൾ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിഗണനയിലാണ്.

കർഷകപെൻഷൻ അടക്കമുള്ള ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 9.17 ആണ്. അങ്ങനെ ആകെ പെൻഷൻ ഗുണഭോക്താക്കൾ 51.65 ലക്ഷവും . ഇവർക്കെല്ലാമായി ഓണത്തിന് 2300കോടി രൂപയാണ് വിതരണം ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News