സാമൂഹ്യമാധ്യമങ്ങളോടുള്ള നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധന നടത്തും.അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യമറിയിച്ചത്.
വിവാദമായ സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പിന്‍വലിക്കുന്നതായി സുപ്രീംകോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
സോഷ്യല്‍മീഡിയയോടുള്ള നയത്തില്‍ പുനഃപരിശോധന നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.
സോഷ്യല്‍ മീഡിയ ഹബ് രൂപീകരണത്തിനെതിരായ തൃണമൂല്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയിലാണ് സോഷ്യല്‍ മീഡിയ ഹബ് അനുകൂലമായ നിലപാട് സര്‍ക്കാര്‍ മാറ്റിയത്.
സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷിക്കുന്ന സോഷ്യല്‍ മീഡിയ ഹബ് രൂപീകരണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് സോഷ്യല്‍മീഡിയകളോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ തന്നെ പുനപരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.
കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയതോടെ സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കുന്നതിനെതിരായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ കോടതി തള്ളി.
Get real time update about this post categories directly on your device, subscribe now.