ഗ്രാമത്തിന്‍റെ വശ്യത വരികളിലാവാഹിച്ച് ‘കളകാഞ്ചി’; ‘വാരിക്കു‍ഴിയിലെ കൊലപാതക’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

മെജോ ജോസഫ് ഈണമിട്ട വാരിക്കുഴിയിലെ കൊലപാതകത്തിലെ ‘കളകാഞ്ചി’ എന്ന മനോഹരഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനാണ് ഗാനം പുറത്തിറക്കിയത്

ലാൽ ബഹദൂർ ശാസ്ത്രിക്കു ശേഷം രജീഷ്‌ മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വാരിക്കുഴിയിലെ കൊലപാതകം’ സെപ്റ്റംബർ 7 നു തീയറ്ററുകളിലെത്തുന്നു.

ടേക്ക്‌ വൺ എന്റർട്ടെയിന്മെന്റ്സിന്റെ ബാനറിൽ ഷിബു ദേവദത്തും സുജീഷ്‌ കോലോത്തൊടിയുമാണു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്‌. യുവതാരം അമിത്‌ ചക്കാലക്കൽ നായകനാകുന്ന ഈീ ചിത്രത്തിൽ ദിലീഷ്‌ പോത്തനും ലാലും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌.

അങ്കമാലി ഡയറീസ്‌ ഫെയിം കിച്ചു ടെലസും സുധി കോപ്പയും നെടുമുടി വേണുവുമുൾപ്പെടെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്‌ മെജോ ജോസഫാണു.

25 വർഷങ്ങൾക്കുശെഷം കീരവാണി മലയാളത്തിൽ ഗാനം ആലപിക്കുന്നു എന്നുള്ളതും മറ്റൊരു പ്രത്യേകതയാണു. ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടർന്നുള്ള തുരുത്തിലെ പ്രശ്നങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു കൊലപാതകം ഒറ്റപ്പെട്ട ഒരു തുരുത്തിനെ എങ്ങനെ ഉറക്കമില്ലാത്തതാക്കുന്നു എന്നുള്ളതാണു ഈ ത്രില്ലർ മൂഡിലുള്ള ചിത്രത്തിന്റെ വിഷയം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here