
ജലന്ധര്‍ ബിഷപ്പിനെതിനെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ ചോദ്യം ചെയ്യാനായി ദില്ലിയിലെത്തിയ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും. കന്യാസ്ത്രീയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയേയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തുതുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരാതിരിക്കാന്‍ ദില്ലിയിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
ഇത് സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണം സംഘം പറഞ്ഞു. എന്നാല്‍ കേസന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് ഡിവൈ എസ് പി കെ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.
എംബസിയിലുള്ള വത്തിക്കാന്‍ സ്ഥാനപതി വിദേശത്തായതിനാല്‍ അദ്ദേഹത്തിന്റെ സെക്രട്ടറിമാരില്‍ നിന്ന് വിവരങ്ങള്‍ ആരായും. തുടര്‍ന്ന് രണ്ട് ദിവസത്തിനു ശേഷമായിരിക്കും അന്വേഷണ സംഘം ഊജ്ജയിനിലേക്ക് പോവുക. ഇന്നലെയാണ് അന്വേഷണ സംഘം ദില്ലിയിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here