
ശബരിമല ഉപദേശകസമിതി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തോള്ളുമെന്ന് ടി.കെ.എ.നായര്‍. പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ശശികുമാറിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ടി.കെ.എ.നായര്‍.
കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും വേണമെങ്കില്‍ പുരുഷന്മാര്‍ക്ക് ആറ്റുങ്കാല ക്ഷേത്രത്തില്‍ പൊങ്കാലയിടാമെന്നും ടി.കെ.എ. നായര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.
കഴിഞ്ഞ ദിവസം മുന്നോട്ടു വെച്ച കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. കാരണം 78 വര്‍ഷം മുമ്പ് ഹിന്ദു മതവിശ്വാസിയും അയപ്പ ഭക്തരുമായിരുന്ന അച്ഛന്റെയും അമ്മയുടേയും കുടെ ഞാന്‍ ശബരിമലയില്‍ പോയിരുന്നു. പന്തളം രാജാവിന്റെ നിര്‍ദേശപ്രകാരം ചോറൂണും അവിടെ നിന്നായിരുന്നു.
ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് വാദിക്കുന്നവര്‍ മലയ്ക്ക് പോകുന്നതിന്റെ തലേദിവസം മാത്രമാണ് വ്രതമെടുക്കുന്നത് പിന്നെ എന്തടിസ്ഥാനത്തിലാണ് ആര്‍ത്തവത്തിന്റെ പേരില്‍ വ്രതമെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതെന്നും ടി.കെ.എ. നായര്‍ ചോദിച്ചു.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുങ്കാല്‍ പൊങ്കാലയില്‍ വേണമെങ്കില്‍ പുരുഷന്മാര്‍ക്കും പങ്കെടുക്കാം. കാരണം സ്ത്രീയും പുരുഷന്മാരും തമ്മിലുള്ള ലിംഗ സമത്വത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
ഉപദേശ സമിതിയില്‍ തുടരാന്‍ ടി.കെ.എ.നായര്‍ക്ക് അര്‍ഹതയില്ലെന്നും, സുപ്രീംകോടതി വിധി പറയാനിരിക്കുന്ന കേസില്‍ നടത്തിയ പരമാര്‍ശം രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും പറഞ്ഞ പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ശശികുമാറിന്റെ വാക്കുകളെ അദ്ദേഹം പൂര്‍ണമായി എതിര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here