ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; 5 ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍  സൈന്യവും ഭീകരരും തമ്മില്‍ ഇന്നലെയാരംഭിച്ച ഏറ്റുമുട്ടലില്‍ 5 ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍.

ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലില്‍ രാത്രി തന്നെ ഒരു ഭീകരനെ വധിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് 4 പേരെ സൈന്യം വധിച്ചത്.

ലഷ്‌കറി ത്വയ്ബ ഭീകരന്‍ ഉമര്‍ മാലിക്കായിരുന്നു ഇന്നലെ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ കയ്യില്‍ നിന്നും എകെ 47 ഉള്‍പ്പെടെ സൈന്യം കണ്ടെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News