കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി താമസിക്കുന്ന മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളി

ദില്ലി: കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളി.

ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി എത്തിയത്. മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നില്‍ വച്ച് കത്തി വീശിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി ദില്ലി പൊലീസിന് കൈമാറി.

ഇയാള്‍ എന്തിനാണ് കത്തി കൈവശം വച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യാഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്.

രാവിലെ ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ഉമ്മന്‍ചാണ്ടി മടങ്ങിയതിന് പിന്നാലെയാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News