നിങ്ങള്‍ മൊബെെല്‍ ഫോണ്‍ തലക്കീ‍ഴില്‍ വച്ച് ഉറങ്ങുന്നവരാണോ; എങ്കില്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

നിങ്ങള്‍ മൊബെെല്‍ ഫോണ്‍ തലക്കീ‍ഴില്‍ വച്ച് ഉറങ്ങുന്നവരാണോ; എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. രാത്രി വെെകിവരെ ഫോണ്‍കോളുകളും സോഷ്യല്‍ മീഡിയ ആക്ടിവിറ്റീസും ചാറ്റിങ്ങിനും ശേഷം മൊബെെല്‍ തലക്കീ‍ഴില്‍ സൂക്ഷിച്ച് ഉറങ്ങുന്നവരാണ് ഭൂരിഭാഗം പേരും.

ഉണരുംമ്പോള്‍ ആദ്യം കെെയ്യിലെടുക്കുന്നതും മൊബെെല്‍ ഫോണ്‍ തന്നെ. എന്നാല്‍ ഇങ്ങനെ മൊബെെല്‍ തലക്കീ‍ഴില്‍ സൂക്ഷിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ശൃഷ്ടിക്കുമെന്നാണ് പഠങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളാണ് മൊബെെല്‍ ഫോണില്‍ നിന്നും വരുന്ന മാരക രശ്മികളിലൂടെ ഉണ്ടാകുന്നത്.

2011 ലോകാരോഗ്യസംഘടന മൊബൈല്‍ ഫോണ്‍ ഉപയോഗം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ മൊബെെല്‍ ഫോണുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് മുതിര്‍ന്നവരേക്കാള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ശൃഷ്ടിക്കും. കുട്ടികളുടെ തലയോട്ടിക്ക് കട്ടി കുറവാണെന്നതിനാലാണ് ഇത്.

മൊബൈല്‍ ഫോണില്‍ നിന്നും പുറംതള്ളുന്ന ഇലക്ട്രോ മാഗ്നെറ്റിക് സിഗ്നലുകള്‍ തന്നെയാണ് രോഗങ്ങള്‍ക്ക് പിന്നില്‍ എക്സ്‌ റെയില്‍ നിന്നും, മൈക്രോവേവില്‍ നിന്നുമെല്ലാം പുറംതള്ളുന്നതും ഇതേ സിഗ്നലുകള്‍ ആണ്. ഇവ സ്ഥിരമായി ഏല്‍ക്കുന്നത് ശരീരത്തില്‍ ട്യൂമര്‍ വളര്‍ച്ചയ്ക്ക് കാരണമായേക്കാം എന്നാണു വിദഗ്ധര്‍ പറയുന്നത്. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കാണ് ഇത് കൂടുതലും കാരണമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News