ജിമിക്കിക്കമ്മലിനൊപ്പം ചുവടു വെച്ച് ജ്യോതികയും

ജിമിക്കിക്കമ്മല്‍ സൃഷ്ടിച്ച അലയൊളികള്‍ അവസാനിക്കുന്നില്ല. ഗാനത്തിനൊപ്പം ചുവടു വെച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജ്യോതികയും.

തന്‍റെ പുതിയ ചിത്രം‘കാട്രിന്‍ മൊഴി’ എന്ന ചിത്രത്തിലാണ് ജിമിക്കിക്കമ്മലിനൊപ്പം  താരം ചുവടുകള്‍ വെക്കുന്നത്.

വിദ്യാബാലന്‍ നായികയായെത്തിയ ബോളിവുഡ് ചിത്രം ‘തുമാരി സുലു’വിന്റെ തമിഴ് പതിപ്പാണ് ‘കാട്രിന്‍ മൊഴി’.  ചിത്രത്തില്‍ ബോളിവുഡില്‍ വിദ്യാബാലനും നേഹ ദൂപ്പിയയും ശ്രീദേവിയുടെ ഹവാ ഹവായി എന്ന ഗാനത്തിനായിരുന്നു ചുവടു വെച്ചത്.

ഇതിന്‍റെ തമി‍ഴ് പതിപ്പില്‍ ജിമിക്കി കമ്മല്‍ എന്ന വെളിപാടിന്‍റെ പുസ്തകത്തിലെ ഗാനത്തിനാണ് ചുവടു വെച്ചതെങ്കില്‍ തമി‍ഴില്‍ ജ്യോതികയും ലക്ഷ്മി മഞ്ജുവുമാണ് ചുവടു വെക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News