ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ വെടിവെച്ചു കൊന്നു

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു.

ഭട്ടിണ്ടിയിലെ വസതിയിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഇയാള്‍ വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് വെടിവെച്ച് വീഴ്ത്തിയത്.

പൂഞ്ച് സ്വദേശിയായ മുര്‍ഫാസ് ഷായെയാണ് ഉദ്യോഗസ്ഥര്‍ കൊന്നത്. ഇയാളുടെ കൈയില്‍ ആയുധങ്ങളൊന്നുമില്ലായിരുന്നെന്നും ജമ്മു സോണ്‍ ഐജി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഫറൂഖ് അബ്ദുള്ളയുടെ വസതിയും പരിസരവും കനത്തസുരക്ഷയിലാണ്.

യുവാവിനെ കൊന്നതിനെതിരെ ജമ്മുവില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

മുര്‍ഫാസിനെ എന്തിനാണ് ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നതെന്നും അറസ്റ്റ് ചെയ്താല്‍ പോരായിരുന്നോയെന്നും പിതാവ് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News