അരങ്ങേറ്റത്തിനൊരുങ്ങി ബോളീവുഡിന്‍റെ രാജകുമാരി

ഒടുവിൽ ബാദ്ഷ ഷാരൂഖ് ഖാന്റെ മകളും ബോളിവുഡ് പ്രവേശനത്തിനൊരുങ്ങുന്നു. ഷാരൂഖിന്റെയും ഗൗരിയുടെയും മകൾ സുഹാന ഖാന്റെ ചിത്രം അന്താരാഷ്ട്ര ഫാഷൻമാസികയായ വോഗിൽ കവർചിത്രമായി അച്ചടിച്ചുവന്നു.

പതിനെട്ടുകാരിയായ സുഹാനയുടെ ജീവിതത്തിലെ ആദ്യ അഭിമുഖവും മാഗസിനിൽ പ്രസിദ്ധീകരിച്ചു. ബോളിവുഡ് താരങ്ങളുടെ മക്കളിൽ മിക്കവരും വോഗിൽ കവർചിത്രമായ ശേഷമാണ് സിനിമാപ്രവേശം നടത്തിയത്. മകളുടെ കവർചിത്രമുള്ള വോഗ് ഷാരൂഖ് തന്നെയാണ് പുറത്തിറക്കിയത്.

ഇപ്പോൾ ലണ്ടനിൽ ഉന്നതപഠനം നടത്തുകയാണ് സുഹാന. പതിനാറാം വയസ്സിൽ മാതാപിതാക്കളെ പിരിഞ്ഞ് ഒറ്റയ്ക്ക് ലണ്ടനിൽ പോയി പഠിക്കാൻ തീരുമാനിച്ചത് ജീവിതത്തിൽ വലിയ അനുഭവങ്ങൾ സമ്മാനിച്ചെന്ന് സുഹാന അഭിമുഖത്തിൽ പറയുന്നു. പാപ്പിരാസികളുടെ ശല്യമില്ലാതെ തെരുവിൽ ഒറ്റയ‌്ക്ക് കറങ്ങാനും ട്രെയിനിൽ യാത്രചെയ്യാനുമെല്ലാം കഴിഞ്ഞു.

താൻ എന്തായാലും അഭിനയരംഗത്ത് ഒരുകൈ നോക്കുമെന്ന ഉറച്ച നിലപാടിലാണ് സുഹാന. കുട്ടിക്കാലത്തേ ഈ ആഗ്രഹം ഉണ്ടെങ്കിലും സ്കൂൾ നാടകത്തിൽ തന്റെ അഭിനയം കണ്ടശേഷമാണ് മാതാപിതാക്കൾ അതിന് അനുമതി നൽകിയതെന്നും സുഹാന പറഞ്ഞു. താരപുത്രിയെന്ന നിലയിൽ സാമൂഹ്യമാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും പതിനെട്ടുകാരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News