മൊബൈല്‍ ആപ് വ‍ഴി കാമുകിയുടെ ഭര്‍ത്താവിന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

മൊബൈല്‍ ആപ് വ‍ഴി കാമുകിയുടെ ഭര്‍ത്താവിന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.

അമ്പലപ്പു‍ഴ സ്വദേശിയായ അജിത്തിനെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.മൊബൈല്‍ ആപ് വ‍ഴി വ്യക്തി വിവരം ചോര്‍ത്തി തട്ടിപ്പ് നടത്തുന്ന സംസ്ഥാനത്തെ ആദ്യ സംഭവമാണിതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലായ അജിത്ത് അവരുടെ ഭര്‍ത്താവിന്‍റെ മൊബൈല്‍ ഫോണില്‍ രഹസ്യമായി മൊബൈല്‍ ട്രാക്കര്‍ എന്ന ആപ്ലിക്കേഷന്‍ സ്ഥാപിച്ചു.

യുവതിയുടെ സഹായത്തോടെയായിരുന്നു ഭര്‍ത്താവറിയാതെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തത്.തുടര്‍ന്ന് ഈ ആപ് ഉപയോഗിച്ച് 5 മാസത്തോളം യുവതിയുടെ ഭര്‍ത്താവിന്‍റെ നീക്കങ്ങള്‍ അജിത്ത് നിരീക്ഷിച്ചു.

സംഭാഷണങ്ങളുടെ ശബ്ദരേഖയും സ്വകാര്യ നിമിഷങ്ങളുടെതുള്‍പ്പടെയുള്ള ദൃശ്യങ്ങളും പകര്‍ത്തി.ഇത് വെച്ച് അജിത്ത് ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതേ ആപ് വ‍ഴിതന്നെ പ്രതിയെ കണ്ടെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.സ്വകാര്യ ബാങ്ക് ജീവനക്കാരന്‍കൂടിയാണ് അജിത്ത്.

ഇയാള്‍ക്കെതിരെ ഐ ടി ആക്ട് പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.എന്തിനാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് അജിത്ത് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബ്ലാക്ക്മെയിലിങ്ങും പണം തട്ടലുമായിരുന്നു ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here