
തീപിടിച്ച കെട്ടിടത്തിന്‍നിന്ന് കുട്ടികളെ സാഹസികമായ രക്ഷിച്ച അമ്മ മരണത്തിന് കീഴടങ്ങി.
ചൈനയിലെ സൂചാങ് പ്രവിശ്യയിലാണ് ദാരുണമായ സംഭവം. തീപിടിച്ച കെട്ടിടത്തിന്‍നിന്ന് കുഞ്ഞുങ്ങളെ സാഹസികമായി രക്ഷപെടുത്തിയ അമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍നിന്ന് ജനലിലൂടെ കുട്ടികളെ അമ്മ താഴെ നിന്നവരുടെ കയ്യിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു.
കെട്ടിടത്തിനുളളില്‍ തീയും പുകയും ആളിയതോടെ രക്ഷപെടാനുളള വാതിലുകൾ അടയുകയായിരുന്നു. തുടര്‍ന്നാണ് യുവതി ജനാലവഴി കുട്ടികളെ പുറത്തെത്തിച്ചത്.
താഴെനിന്ന ജനകൂട്ടം ബ്ളാങ്കെറ്റ് വിരിച്ചാണ് കുട്ടികളെ രക്ഷിച്ചത്. 9 വയസുകാരനും 3 വയസുകാരനുമാണ് രക്ഷപെട്ടത്. വീഴ്ചയില്‍ മൂന്നുവയസുകാരന്‍റെ കാലിന് പൊട്ടലേറ്റിട്ടുണ്ട്.
തുടര്‍ന്ന് ബോധ രഹിതയായി യുവതിയും താഴേക്ക് വീണു. ഇവരെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
യുവതി കുട്ടികളെ താഴേക്ക് എറിഞ്ഞ് രക്ഷപെടുത്തുന്നതിന്‍റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here