എയിംസ്; കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിന് നല്‍കിയ ഉറപ്പിന്‍റെ ലംഘനം: മന്ത്രി കെകെ ശൈലജ

സംസ്ഥാനത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിന് നല്‍കിയ ഉറപ്പിന്‍റെ ലംഘനമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

ഇതിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനം അറിയിക്കും. കഴിഞ്ഞ തവണ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയെ നേരില്‍ കണ്ടപ്പോള്‍ എയിസിന്‍റെ കാര്യത്തില്‍ അനുകൂല നിലപാടാണ് പ്രകടിപ്പിച്ചത്.

ഘട്ടംഘട്ടമായി എയിംസ് ആരംഭിക്കുമെന്നും ഈ സര്‍ക്കാരിന്‍റെ കാലാവധിയ്ക്കുള്ളില്‍ തന്നെ കേരളത്തില്‍ എയിംസ് അനുവദിക്കുമെന്നും അന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

2018 ജൂലായ് 23-ാം തീയതി കത്ത് മുഖേനയും ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നുള്ള ചുവടുമാറ്റം കേരളത്തോട് കാട്ടുന്ന കടുത്ത വിവേചനമാണ്.

ഫെഡറല്‍ സംവിധാനത്തില്‍ ഒരു സര്‍ക്കാരുമിത് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി കെ.കെ. ശൈലജ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here