ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്ന് സിപിഐഎം. തെരഞ്ഞെടുപ്പിന് മുന്‍പായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെക്കുറിച്ചുള്ള ആശങ്കകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളുമായി ചര്‍ച്ചചെയ്യണമെന്നും സിപിഐഎം.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് അടുത്ത കേന്ദ്രകമ്മിറ്റിയായിരിക്കും തീരുമാനമെടുക്കുക. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു വേണ്ടെന്ന നിലപാട് പാര്‍ട്ടി ആവര്‍ത്തിച്ചു.
തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന കാഴ്ചപ്പാടിലാണ് സിപിഐഎം.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍കൈ എടുക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് വിവിപാറ്റ് സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.
ഇലക്ട്രാണിക് വോട്ടിംഗ് മെഷീനെതിരായ നീക്കത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമീപിച്ചിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞു.
ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനുള്ള നീക്കത്തിനായിരിക്കും പാര്‍്ട്ടി പ്രാധാന്യം നല്‍കുക. വിവിധ സംസ്ഥാനകമ്മിറ്റികള്‍ അവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യം സെപ്റ്റംബര്‍ 6 ന് ചേരുന്ന പിബിക്ക് മുന്‍പായി അറിയിക്കണം.
തുടര്‍ന്ന് ഒക്ടോബര്‍ 5,,6,7 ന് ചേരുന്ന കേന്ദ്രകമ്മിറ്റി ആയിരിക്കും ഇത് ചര്‍ച്ച ചെയ്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട അന്തിമ നിലപാട് കൈക്കൊള്ളുക.
രാജ്യത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും രാജ്യവ്യാപക പ്രക്ഷോഭം വിജയിപ്പിക്കാനും പിബി തീരുമാനിച്ചു.
ഒരു ഇന്ത്യന്‍ പൗരനും അസം ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തുപോകുന്ന സാഹചര്യം ഉണ്ടാകരുുെതന്നും പിബി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.