ലക്ഷ്യം കാണാതെ ഒറ്റയാള്‍ പോരാട്ടം; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 31 റണ്‍സിനാണ് ഇന്ത്യ തോറ്റത്. 194 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങാരംഭിച്ച ഇന്ത്യ 162 റണ്സിന് പുറത്താവുകയായിരുന്നു.

ഇതോടെ അഞ്ച് മത്സരങ്ങളുളള പരമ്പരയില്‍ ഇംഗ്ണ്ട് 1-0 ത്തിന് മുന്നിലെത്തി.

5 ന് 110 എന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഉടന്‍ ഇന്ത്യൻ താരങ്ങൾ ഒന്നൊന്നായി കൂടാരം കയറി. ദിനേഷ് കാര്‍ത്തിക്കാണ് ആദ്യം പുറത്തായത്.

പിന്നാലെ 93 പന്തില്‍ 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോഹിലും പുറത്തായി. 61 പന്തില്‍ 31 റണ്‍സെടുത്ത പാണ്ഡ്യ പൊരുതി നോക്കിയെങ്കിലും വാലറ്റത്തെ ഇംഗ്ളണ്ട് വേഗത്തില്‍ ചുരുട്ടികെട്ടുകയായിരുന്നു.

സ്കോര്‍ 162 ല്‍ നില്‍ക്കേയാണ് ഇന്ത്യയുടെ അവസാന വിക്കറ്റ് വീണത്. ബെന്‍ സറ്റോക്ക് ഇംഗ്ലണ്ടിന് വേണ്ടി നാല് വിക്കറ്റ് വീ‍ഴ്ത്തി.

രണ്ടാം ഇന്നിംഗസില്‍ ഇംഗ്ളണ്ടിനെ 180 റണ്‍സിന് പുറത്താക്കിയതിന്‍റ ആനൂകൂല്യം മുതലാക്കാനാകാതെയാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്.

5 വിക്കറ്റ് നേടിയ ഇഷാന്തിന്‍റെ മികവിലായിരുന്നു ഇന്ത്യ ഇംഗ്ളണ്ടിനെ കുറഞ്ഞ സ്കോറില്‍ പുറത്താക്കിയത്. ആദ്യ ഇന്നീംഗ്സിന്‍ ഇംഗ്ളണ്ട് 13 റണ്സ് ലീഡ് നേടിയിരുന്നു.

ആദ്യ ഇന്നിങ്സില്‍ കോഹ്ലി സെഞ്ചുറി നേടിയിരുന്നു. മൽസരത്തിലാകെ 200 റൺസാണ് കോഹ്ലി നേടിയത്.ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റും, രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയും നേടിയഇംഗ്ളണ്ടിന്‍റെ സാം കുറാനാണ് കളിയിലെ താരം.

സ്കോര്‍: ഇംഗ്ളണ്ട്- 287 & 180 , ഇന്ത്യ – 274 &162

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News