താമരശ്ശേരി ചുരം വ‍ഴിയുള്ള ഗതാഗത നിരോധനം താല്‍ക്കാലികമായി നീക്കി

കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗത നിരോധനം താല്‍ക്കാലികമായി ഇളവ് ചെയ്തതായി ജില്ലാ കളക്ടര്‍ യു വി ജോസ് അറിയിച്ചു.

ഒരാഴ്ച്ചത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചത്. 16.200 ടണ്‍ വരെയുള്ള യാത്ര, ചരക്കു വാഹനങ്ങള്‍ക്കും ഗതാഗതത്തിന് അനുമതി നല്‍കി. ഇതോടെ ആറ് ചക്ര ചരക്ക് ലോറികള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും ചുരത്തിലൂടെ കടന്നുപോകാം.

നിലവില്‍ നിയന്ത്രണ വിധേയമായാണ് ഇടിഞ്ഞ ഭാഗത്തൂടെ വാഹനങ്ങള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്.

നിയന്ത്രണം നീക്കിയതിനെ തുടര്‍ന്ന് അമിതമായി വാഹനങ്ങളെത്തി ഗതാഗത തടസമുണ്ടാകാതിരിക്കാന്‍ ഇരു ഭാഗത്തും ആവശ്യമായ പൊലീസിനെ വിന്യസിക്കുമെന്ന് താമരശ്ശേരി ഡിവൈഎസ്പി പി ബിജുരാജ് പറഞ്ഞു.

ജൂണിലുണ്ടായ കനത്ത മഴയില്‍ ചിപ്പിലിത്തോടിന് സമീപം ചുരം റോഡ് ഇടിഞ്ഞ് ഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു.

തുടര്‍ന്ന് ഇടിഞ്ഞസ്ഥലത്തിന് സമീപത്തൂടെ നിര്‍മ്മിച്ച താല്‍ക്കാലിക ഭാഗത്തൂടെയായിരുന്നു കെഎസ്ആര്‍ടി അടക്കമുള്ള യാത്രാ വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തി വിട്ടിരുന്നത്.

വയനാട്ടിലേക്കും തിരിച്ചുമുള്ള ചരക്ക് വാഹനങ്ങള്‍ നിലമ്പൂര്‍ നാടുകാണി ചുരവും കുറ്റ്യാടിച്ചുരവും വഴിയായിരുന്നു കടന്നുപോയികൊണ്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News