കൊല്ലത്ത് ആര്‍എസ്എസ് അക്രമം; ഗൃഹനാഥനെയും വ‍ഴിയോരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരെയും അക്രമിച്ചു; പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

കൊല്ലം അഞ്ചലിൽ ആർ.എസ്.എസ് പ്രവർത്തകർ വീട്ടിൽ കയറി ഗൃഹനാഥനെ ആക്രമിച്ചു മടങവെ അപകടത്തിൽ പെട്ട കെ.എസ്.ആർ.ടി.സി. ബസ്സ് മാർഗ്ഗ തടസ്സമുണ്ടാക്കി എന്നാരോപിച്ച് ബസ്സ് ജീവനക്കാരെ ആക്രമിക്കുകയും തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറേയും തടയാൻ ശ്രമിച്ചവരേയും മർദ്ദിച്ച കേസിൽ 4 ആർ.എസ്സ്.എസ്സ് പ്രവർത്തകരെ പോലീസ് പിടികൂടി

ആർച്ചൽ സുരേഷ് ഭവനിൽ സുരേഷ് (30), അഞ്ചൽ കോമളം ജ്യോതിഷ് ഭവനിൽ ജ്യോതിഷ് ലാൽ (27), അഞ്ചൽ വക്കം മുക്ക് റോഡുവിള പുത്തൻവീട്ടിൽ അജി (25 ), അഞ്ചൽ അഗസ്ത്യക്കോട് കോളച്ചിറ അശ്വതി മന്ദിരത്തിൽ അനന്ദു (24 )എന്നിവരെയാണ് അഞ്ചൽ സി.ഐ റ്റി .സതികുമാറിന്റെ നേതൃത്വ ത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി നെട്ടയം കൈലാസത്തിൽ ബിജു (45) വിനെ പ്രതികൾ വീട്ടിൽ കയറി ഗുരുതരമായി മർദ്ദിച്ചു അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നതിനിടയിൽ പിൻതുടർന്ന് എത്തിയ അക്രമിസംഘം ക്യാഷ്യലിറ്റിയിൽ കയറി ബിജുവിനെ വീണ്ടും മർദ്ദിച്ചു.

അക്രമം തടയൻ ശ്രമിച്ച അയിലറ അമ്പാടിയിൽ അനിൽകുമാർ (49), പുത്തയം വെള്ളികുളം വീട്ടിൽ അനസ് (43) എന്നിവർക്കും മർദ്ദനമേറ്റു.

മർദ്ദനത്തിൽ ഗുരുതര പരുക്ക് പറ്റിയ അനിൽകുമാറിനെയും അപകടത്തിൽപ്പെട്ട ഓട്ടോ ഡൈവർ ഉണ്ണികൃഷ്ണനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വീട്ടിൽ കയറി അക്രമം നടത്തി അഞ്ചലിലേയ്ക്ക് വരവെയാണ് ആർ.ഒ ജംഗ്‌ഷന് സമീപം വച്ച് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ കെ.എസ് .ആർ .റ്റി .സി ബസ്സിൽ തട്ടുന്നതും , ജീവനക്കാരെ മർദ്ദിക്കുന്നതും. ചാത്തന്നൂർ ഡിപ്പോയിലെ ജീവനക്കാരായ ഡ്രൈവർ രഞ്ജിത്ത്, കണ്ടക്ടർ ഷീബ എന്നിവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

വീട് കയറി അക്രമം , ബസ്സ് ജീവനക്കാരെ മർദ്ദനം ഉൾപ്പെടെ ഇവർക്കെതിരെ നാല് കേസുകൾ എടുത്തതായി പോലീസ് അറിയിച്ചു . കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവർ ഉണ്ണിക്യഷ്ണൻ ഉടൻ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here