വ്യായാമത്തിനൊപ്പം മാനസിക ഉല്ലാസവും; പയ്യാമ്പലം ബീച്ചില്‍ ഓപ്പണ്‍ ജിംനേഷ്യം തുറന്നു

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ എത്തുന്നവർക്ക് തിരമാലകൾ കണ്ടും കടൽ കാറ്റേറ്റും വ്യായാമം ചെയ്യാം.കടൽത്തീരത്ത് ഒരുക്കിയ ഓപ്പൺ ജിംനേഷ്യം പൊതുജങ്ങൾക്കായി തുറന്നു കൊടുത്തു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ആധുനിക രീതിയിലുള്ള ജിംനേഷ്യം നിർമിച്ചത്. ആധുനിക രീതിയിലുള്ള കേരളത്തിലെ ആദ്യത്തെ ഓപ്പൺ ജിംനേഷ്യമാണ് കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തുറന്നത്.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 26 ലക്ഷം രൂപ ചിലവഴിച്ചാണ് ജിംനേഷ്യം സജ്ജീകരിച്ചത്.ബീച്ചിൽ എത്തുന്നവർക്ക് സൗജന്യമായി ജിംനേഷ്യത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കാം.

രാത്രി പതിനൊന്നു മാണി വരെ ജിം പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കും.രാത്രിയിൽ എത്തുന്നവരുടെ സൗകര്യത്തിനായി ബീച്ചിൽ രണ്ടു ഹൈ മാസ്റ്റ് ലൈറ്റും സജ്ജീകരിച്ചിട്ടുണ്ട്.

പയ്യമ്പലത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയും നിത്യജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കണ്ണൂർ ജില്ലാ കലക്റ്റർ മീർ മുഹമ്മദ് അലി പറഞ്ഞു.

വ്യായാമവും മാനസിക ഉല്ലാസവും ചേർത്തിണക്കി ജീവിത ശൈലി രോഗങ്ങൾ കുറക്കുക എന്നും ഓപ്പൺ ജിം കൊണ്ട് ലക്ഷ്യം വയ്ക്കുന്നു.

ലെഗ് സ്ട്രെച്ച്,ബാർ ക്ലൈമ്പർ, പാരലൽ ബാർ,വെയിറ്റ് ലിഫ്റ്റ് എക്സർ സൈക്കിൾ തുടങ്ങിയ ഉപകരണങ്ങളാണ് ജിമ്മിൽ സജ്ജീകരിച്ചിട്ടുള്ളത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here