ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം; ഉജ്ജയിന്‍ ബിഷപ്പില്‍ നിന്ന് പൊലീസ് ഇന്ന് മൊ‍ഴിയെടുക്കും

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീകാരോപണ കേസില്‍ ഉജ്ജയിന്‍ ബിഷപ്പില്‍ നിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും.

ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേയിലിനാണ് കന്യാസ്ത്രി പരാതി കൈമാറിയത്. തുടര്‍ന്ന് ഉജ്ജയിനില്‍ നിന്ന് സംഘം തിരിച്ച് ദില്ലിയിലേക്ക് വരും.

തിങ്കളാഴ്ച വത്തിക്കാന്‍ സ്ഥാനപതി പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ അനുമതി ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പിന്നീട് അന്വേഷണ നടപടികളുടെ എല്ലാ വിവര ശേഖരണങ്ങള്‍ക്കും ശേഷം ജലന്ധറിലേക്ക് തിരിക്കും.

കേസില്‍ അവശേഷിക്കുന്ന തെളിവുകള്‍ ശേഖരിക്കാനെത്തിയ അന്വേഷണ സംഘത്തിനെ കഴിഞ്ഞ ദിവസം വത്തിക്കാന്‍ എംബസിയിലേക്ക് കടത്തിവിട്ടിരുന്നില്ല.

വിവരങ്ങള്‍ ശേഖരിക്കാനെത്തിയ ഡി വൈ എസ പി സുഭാഷിന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘത്തോട് മുന്‍കൂട്ടി അനുവാദം വാങ്ങാതെ കൂടിക്കാഴ്ച അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News