വെനസ്വേലന്‍ പ്രസിഡണ്ട് നിക്കോളസ് മഡൂറോയ്ക്ക് നേരെ വധശ്രമം

വെനസ്വേലന്‍ പ്രസിഡണ്ട് നിക്കോളസ് മഡൂറോയ്ക്ക് നേരെ ‍വധശ്രമം. കാരക്കസില്‍ സൈന്യത്തിന്‍റെ 81ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ഇതിനിടെയാണ് പരിപാടി നടക്കുന്നതിനടുത്ത് നിന്നും വന്‍ സ്ഫോടന ശബ്ദം കേട്ടത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മഡൂറോയ്ക്ക് ചുറ്റും കവചം തീര്‍ത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ഇത് വീഡിയോയില്‍ കാണാം

ശേഷമുള്ള അന്വേഷണത്തില്‍ പൊട്ടിത്തെറിച്ചത് സ്ഫോടന വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ പോലെയുള്ള വസ്തുവാണെന്ന് മനസ്സിലായി.

സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരിക്കുന്ന വെനസ്വേലയില്‍ നിക്കോളാസ് മഡൂറോയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധത്തിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here