വിളയുന്ന വിഷം; വയലില്‍ നിന്ന് നെല്ല് ക‍ഴിച്ച് 47 മയിലുകള്‍ കൂട്ടത്തോടെ ചത്തു

തമി‍ഴ്നാട് മധുരയില്‍ വയലില്‍ നിന്ന് നെല്ല് ക‍ഴിച്ച 47 മയിലുകള്‍ കൂട്ടത്തോടെ ചത്തു.

വിഷം കലര്‍ന്ന നെല്ല് കഴിച്ചതിനെ തുടര്‍ന്നായിരിക്കും മയിലുകള്‍ ചത്തതെന്നാണ് വനം വകുപ്പ് അധികൃതര്‍ സംശയിക്കുന്നത്. കീടങ്ങളെ കൊല്ലുന്നതിനായി കര്‍ഷകര്‍ നെല്‍ച്ചെടികളില്‍ കീടനാശിനികള്‍ തളിക്കുന്നത് പതിവാണ്.

ഇത്തരത്തില്‍ വിഷം കലര്‍ന്ന നെല്ലുകളായിരിക്കാം മയിലുകള്‍ കഴിച്ചതെന്നാണ് അധികൃതരുടെ സംശയം.

ചത്ത മയിലുകളെ പോസ്റ്റുമോര്‍ട്ടം ചെയ്താലെ കൂടുതല്‍ വിവരം അറിയാന്‍ സാധിക്കുകയുള്ളുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

മയിലുകളെ കൊല്ലുന്നത് 1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്‍റെ ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന കുറ്റമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News