കൽപറ്റ: വയനാട് ചുണ്ടേൽ ആനപ്പാറയില്‍ നാലംഗ കുടുംബത്തെ കാണാതായി.ഇവര്‍ വെണ്ണിലോട്ട് പു‍ഴയില്‍ ചാടി ആത്മഹത്യ ചെയ്തെന്ന സംശയം. പു‍ഴയുടെ സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പും ചെരിപ്പുകളും കണ്ടെത്തി.

ചുണ്ടേൽ ആനപ്പാറ സ്വദേശി നാരായണൻകുട്ടി, ഭാര്യ ശ്രീജ, മക്കളായ സൂര്യ, സായൂജ് എന്നിവരെയാണു കാണാതായത്. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി സൂചനയുണ്ട്. ആത്മഹത്യ ക്കുറിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പു‍ഴയില്‍ തിരച്ചില്‍ തുടരുകയാണ്.