
ലോക സൗഹൃദ ദിനമായ ആഗസ്റ്റ് 5-ന് സൗഹൃദത്തിനായി സമർപ്പിച്ചുകൊണ്ടാണ് നടി ഇൻസ്റ്റാഗ്രാമിലെത്തിയത്. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പുതിയ ചിത്രമാണ് അവർ ആരാധകലോകത്തിനായി പങ്കുവച്ചത്.
എന്നാല്‍ പുതിയ പടത്തില്‍ മുടി കളഞ്ഞ് മൊട്ടയടിച്ച നിലയിലാണ് അവർ. സൊനാലി ക്യാന്‍സര്‍ ബാധിതയാണ്. ചികിത്സയ്ക്കിടെ മുടി മുറിക്കുന്ന വീഡിയോ അവർ സമൂഹമാധ്യമങ്ങളിലൂടെ നേരത്തേ പുറത്തുവിട്ടിരുന്നു. മുടിയില്ലാത്ത ചിത്രം ഇപ്പോഴാണ് പരസ്യപ്പെടുത്തുന്നത്.
സൂസന്‍ ഖാന്‍, ഗായത്രി ഒബ്‌റോയ് എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് സൊനാലി പുറത്തുവിട്ടത്. “ഇവരാണ് എന്റെ ശക്തിയുടെ നെടുന്തൂണുകള്‍” എന്ന കമന്റോടെയാണ് സൊനാലിയുടെ കുറിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here