കരോളിനാ മാരിന് കിരീടം; സിന്ധുവിന് വെള്ളിത്തിളക്കം

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ ഷിപ്പിന്‍െ ഫെെനലില്‍ സ്പെയിന്‍റെ കരോളിനാ മാരിന് കിരീടം . ഇന്ത്യയുടെ പിവി സിന്ധുവിനെ നേരിട്ടുള്ള ഗെയ്മുകള്‍ക്ക് തോല്‍പ്പിച്ചാണ്, കരോളിനാ മാരിന്‍റെ വിജയം.

സ്കോര്‍ 21-19 21-10. ഇന്നത്തെ വിജയത്തോടെ കരോളിനയുടെ മൂന്നാമത്തെ ലോക കിരീട നേട്ടമാണ് സ്വന്തമാക്കിയത്.  ക‍ഴിഞ്ഞ വര്‍ഷവും സിന്ധു ഫെെനലില്‍ കരോളിനയോട് തോറ്റിരുന്നു.

നേരത്തെ റിയോ ഒളിംപിക്സിലും വനിതാ സിംഗിൾസ് ഫൈനലിൽ പി.വി. സിന്ധുവിനെ വീഴ്ത്തിയാണ് മരിൻ സ്വർണം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News