കുട്ടനാട്ടിലെ കാലവർഷ കെടുതികൾക്ക് ശാശ്വത പരിഹാരം; കുട്ടനാട് പാക്കേജ് സമഗ്രമായി പുനരുജ്ജീവിപ്പിക്കും

കുട്ടനാട്ടിലെ കാലവർഷ കെടുതികൾക്ക് ശാശ്വത പരിഹാരമായി കുട്ടനാട് പാക്കേജ് സമഗ്രമായി പുനരുജ്ജീവിപ്പിക്കാൻ തീരുമാനം. ഇതിനായി കേന്ദ്ര സഹായം തേടും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആലപ്പുഴയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വെള്ളപ്പൊക്കത്തിൽ ആലപ്പുഴ ജില്ലയിൽ മാത്രം 1000 കോടിയുടെ നഷ്ടം ഉണ്ടായതായി വിലയിരുത്തി.

കുട്ടനാട്ടിലെ കാലവർഷ കെടുതികർക്ക് ശാശ്വത പരിഹാരമായി കുട്ടനാട് പാക്കേജ് സമഗ്രമായി പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.

ഇതിനായി കേന്ദ്ര സഹായം തേടും.1000 കോടിയുടെ നഷ്ടം ആലപ്പുഴ ജില്ലയിൽ മാത്രം ഉണ്ടായതായി മന്ത്രി ജി സുധാകരൻ പറഞ്ഞു

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റെവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ എല്ലാ വകുപ്പുകളിലും സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കും. കുട്ടനാടിലെ അടിയന്തര സേവന ഓഫീസുകളെ വെള്ളപ്പൊക്കം ബാധിക്കാത്ത നിലയിൽ ഉയർത്താൻ നടപടി സ്വീകരിക്കും.

വെള്ളപ്പൊക്ക മുന്നറിപ്പ് സംവിധാനം കുട്ടനാട്ടിൽ സ്ഥാപിക്കുന്നത് പരിഗണിക്കും. രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ ലഭ്യമാക്കാൻ പഞ്ചായത്ത് താലൂക്ക് തലത്തിൽ അദാലത്ത് നടത്തും.

കുട്ടനാട്ടിൽ ആകെ 1 2 3 ബണ്ടുകൾ തകർന്നതായും ഇവ പുനർനിർമ്മിക്കാനായി 20 ശതമാനം തുക കൈമാറി കഴിഞ്ഞതായും കൃഷിമന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഈ മാസം 10ന് മുമ്പ് മടകൾ പുന:സ്ഥാപിച്ച് ഒക്ടോബർ മാസത്തോടെ കൃഷിയിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പ്രളയക്കെടുതി നേരിടുന്നതിനായി കുട്ടനാടിനായി സഹകരണ മേഖലയിൽ പ്രത്യേക വായ്പാ പദ്ധതി നടപ്പാക്കും. വെള്ളം ഇറങ്ങുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനായി ശുചിത്വമിഷൻ കുട്ടനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും തീരുമാനമായി.

യോഗത്തിൽ മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരൻ, കെ കെ ശൈലജ,വി എസ് സുനിൽകുമാർ, മാത്യു ടി തോമസ്, ഇ ച ന്ദ്രശേഖരൻ, പി തിലോത്തമൻ എന്നിവരടക്കം പങ്കെടുത്തു.

അതേസമയം സ്ഥലം എം എൽ എ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജില്ലയിലെ എംപിമാരായ കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും യോഗത്തിൽ പങ്കെടുത്തില്ല.
ന്യൂസ് ബ്യൂറോ കൊച്ചി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News