അയിത്താചരണം തോറ്റു; വിവാദ ദ്രൗപദി അമ്മന്‍ കോവിലിന്റെ കവാടം ദളിതര്‍ക്കായി തുറന്നു; മൂന്ന് മാസത്തെ പോരാട്ടം വിജയിച്ചു

പുതുച്ചേരിക്കടുത്ത കൂനിച്ചെമ്പെട്ട് കോവിലിലെ അനാചാരമാണ് നീതിക്കു മുമ്പിൽ വ‍ഴിമാറിയത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ദളിതര്‍ക്ക് ദ്രൗപദി അമ്മൻ കോവിലില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്‌. പുതുച്ചേരിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ദ്രൗപദി അമ്മന്‍ കോവില്‍.

മെയ് ഒന്നിന് കോവിലില്‍ കടക്കാനെത്തിയ ദളിത് യുവതിയെ സവര്‍ണ വിഭാഗക്കാര്‍ തടഞ്ഞിരുന്നു. സവര്‍ണര്‍ യുവതിയെ തടയുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കോവിൽ വിവാദകേന്ദ്രമായത് .

തുടർന്ന് കോവിലിൽ ദളിതർക്കു പ്രവേശനം ആവശ്യപ്പെട്ട് വൻ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു.

കഴിഞ്ഞ ദിവസം അയിത്ത വിരുദ്ധർ കോവിലിലേക്ക് മാര്‍ച്ചും നടത്തി. സവര്‍ണ വിഭാഗം ഇത് തടഞ്ഞു. അതോടെ സംഘര്‍ഷാവസ്ഥയായി. പിന്നാലേ കോവിൽ പരിസരത്ത് അയിത്തവിരോധികൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

ഇതോടെയാണ് കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയും ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here