രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതി രാത്രി രാജ്ഭവനില്‍ തങ്ങും.
നാളെ രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും.
ഏഴിന് രാവിലെ ഒന്‍പതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ജഡ്ജിമാരുമായും കൂടിക്കാഴ്ച ബോള്‍ഗാട്ടി പാലസില്‍ നടക്കും. തുടര്‍ന്ന്, തൃശൂരിലേക്ക് പോകുന്ന രാഷ്ട്രപതി തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ സെന്റിനറി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം 2.45ന് തിരികെ കൊച്ചിയിലെത്തി അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലേക്ക് തിരിക്കും.
Get real time update about this post categories directly on your device, subscribe now.