
കാസർകോട് ഉപ്പളയിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. സോങ്കാലിലെ അബൂബക്കർ സിദ്ദീഖാണ്( 21) ആര്‍എസ്എസ്-ബിജെപി പ്രവർത്തകരുടെ കുത്തേറ്റ് മരിച്ചത്.
ഇന്നലെ രാത്രി 10. 30 മണിയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
ഞായറാഴ‌്ച രാത്രി പതിനൊന്നോടെ വീട്ടിലേക്ക‌് പോകുമ്പോഴാണ‌് ബൈക്കിലെത്തിയ ബിജെപി സംഘം വടിവാളുകൊണ്ട‌് വെട്ടിയത‌്. ബിജെപി ജില്ലാ നേതാവ‌് വത്സരാജിന്റെ മരുമകൻ അശ്വതിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
സിദ്ദീഖിനെ നാട്ടുകാർ ഉടൻ മംഗളൂരു ആശുപത്രിയിലേക്ക‌് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here