സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകം; മഞ്ചേശ്വരത്ത് ഇന്ന് ഹര്‍ത്താല്‍

സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് മഞ്ചേശ്വരത്ത് ഹര്‍ത്താല്‍. ഇന്ന് ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് വരെ മഞ്ചേശ്വരം താലൂക്കിലാണ് ഹർത്താൽ ആചരിക്കുന്നത്.

അബൂബക്കർ  സിദ്ദീഖ് വധത്തിൽ പ്രതിഷേധിച്ച്  സിപിഐഎം ആണ് ഹർത്താൽ ആഹ്വാനം ചെയ്തത്. ഇന്നലെ രാത്രി 10. 30 ടെയാണ് ബൈക്കിലെത്തിയ ബിജെപി സംഘം വടിവാളുകൊണ്ട‌് സിദ്ദീഖിനെ വെട്ടിയത‌്.

ബിജെപി ജില്ലാ നേതാവ‌് വത്സരാജിന്റെ മരുമകൻ അശ്വത‌ിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News