കണ്ണൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷം; കെ സുധാകരന്റെ ഏകാധിപത്യം; ഡിസിസി നേതൃയോഗം ബഹിഷ്കരിച്ച് കെ സി വേണുഗോപാൽ വിഭാഗം

കണ്ണൂർ ജില്ലയിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷം. കഴിഞ്ഞ ദിവസം ചേർന്ന ഡി സി സി നേതൃ യോഗം കെ സി വേണുഗോപാൽ വിഭാഗം ബഹിഷ്കരിച്ചു. കെ സുധാകരന്റെയും ഡി സി സി നേതൃത്വത്തിന്റെയും ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് കെ സി വേണുഗോപാൽ ഗ്രൂപ്പ് നേതാക്കൾ പാർട്ടി പരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നത്.

ഏറെ നാളായി കണ്ണൂർ ജില്ലയിലെ കോൺഗ്രസിൽ പുകയുന്ന ഗ്രൂപ്പ് പോരാണ് ശനിയാഴ്ച ചേർന്ന ഡി സി സി നേതൃ യോഗത്തോടെ രൂക്ഷമായത്. പ്രതിഷേധം ശക്തമാക്കുമെന്ന സൂചന നൽകി കെ സി വേണുഗോപാൽ വിഭാഗം നേതൃ യോഗം ബഹിഷ്കരിച്ചു.

ഡി സി സി നേതൃത്വത്തിന്റെ ഏകാധിപത്യ നടപടികൾ തുടർന്നാൽ പരസ്യ പ്രതിഷേധത്തിലേക്ക് പോകേണ്ടി വരുമെന്ന് കെ സി വേണുഗോപാൽ വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകി. കെ സി വേണുഗോപാൽ ഗ്രൂപ്പ് നേതാവായ പേരാവൂർ ബ്ലോക്ക് പ്രസിഡന്റ യാതൊരു മുന്നറിയിപ്പും ഇല്ലാതെ മാറ്റിയതാണ് ഇപ്പോഴുണ്ടായ പ്രകോപനം .

കെ സി വേണുഗോപാൽ വിഭാഗം ജില്ലയിൽ ശക്തിയാർജിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നേതൃ നിരയിൽ ഉള്ളവരെ മുന്നറിയിപ്പല്ലാതെ മാറ്റുന്നത് എന്നാണ് ആരോപണം.

കെ പി സി സി ജനറൽ സെക്രട്ടറിമാരായ സജീവ് ജോസഫ്, വി എ നാരായണൻ, കെ പി സി സി അംഗം സജീവ് മാറോളി, ഗ്രൂപ്പിൽ പെട്ട ഡി സി സി സെക്രട്ടറിമാരുമാണ് നേതൃ യോഗം ബഹിഷ്കരിച്ചത്.

ഡി സി സി നേതൃത്വം നിലപാട് മാറ്റിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ആരംഭിക്കുന്ന സമരങ്ങളുമായി സഹകരിക്കില്ലെന്നും കെ സി വേണുഗോപാൽ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News