അഭിമന്യു വധം; കൊലയാളി സംഘത്തിലെ പ്രധാനി പിടിയില്‍

അഭിമന്യു വധക്കേസില്‍ കൊലയാളി സംഘത്തിലെ പ്രധാനി പിടിയില്‍. നെട്ടൂര്‍ സ്വദേശി റജീബാണ് പിടിയിലായത്.ക്യാമ്പസ് ഫ്രണ്ട് കൊച്ചി ഏരിയ ട്രഷററായ റജീബ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്ന് പോലീസ് പറഞ്ഞു.

കര്‍ണ്ണാടകയില്‍ ഒളിവില്‍ ക‍ഴിയുകയായിരുന്ന റജീബ് കൊച്ചിയിലേക്ക് വരുമ്പോള്‍ ട്രെയിനില്‍വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്. അഭിമന്യുവിനെ കുത്തിയ 5 അംഗ നെട്ടൂര്‍ സംഘത്തിലെ ഒരാളാണ് റജീബ്.

സംഭവ ദിവസം ക്യാമ്പസിലേക്ക് ക്യാമ്പസ് ഫ്രണ്ടിന്‍റെ പോസ്റ്ററുമായി എത്തിയത് റജീബായിരുന്നു.കൂടാതെ ഇയാളുടെ കയ്യില്‍ ആയുധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ അഭിമന്യുവിനെ കുത്തിയത് റജീബാണൊ എന്ന് തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പടെ നടത്തിയതിനു ശേഷമെ വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.

ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലയാളി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 8 പേര്‍ ഉള്‍പ്പടെ കേസുമായി ബന്ധപ്പെട്ട് 15പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്. കൊലപാതക സംഘത്തിന് സഹായം ചെയ്ത് കൊടുത്ത ഒരാള്‍ നേരത്തെ കീ‍ഴടങ്ങിയിട്ടുമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here